തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും മാജിക്ക് അക്കാഡമിയുടെയും ശ്രമങ്ങള്‍ മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും മാജിക്ക് അക്കാഡമിയും ചേര്‍ന്ന് കിന്‍ഫ്ര പാര്‍ക്കിലെ മാജിക്ക് പ്ലാനറ്റില്‍ സംഘടിപ്പിച്ച ‘അവളിടം’ എന്ന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
യുവജനക്ഷേമ ബോര്‍ഡിലെ മുന്‍കാല അംഗമെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആസ്വദിച്ചു. ഇതില്‍ ശ്രീകാന്ത് എന്ന കുട്ടി പാടിയ ‘ശങ്കരാഭരണം’ എന്ന പാട്ടുകേട്ടപ്പോള്‍ തന്റെ കണ്ണില്‍ നിന്നുതിര്‍ന്ന രണ്ടുതുള്ളി കണ്ണുനീരാണ് ഈ ചടങ്ങിന്റെ ഉദ്ഘാടനമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന ട്രെയിനര്‍മാരെ പ്രത്യേകം അഭിനന്ദിച്ച മന്ത്രി കോവിഡിനും പ്രളയത്തിനും മുന്നില്‍ തോല്‍ക്കാത്ത കേരളത്തിന്റെ കരുത്താണ് യുവജനങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ ഇടപെടുന്നതിനും സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടും യുവജനക്ഷേമ ബോര്‍ഡ് എല്ലാ പഞ്ചായത്തുകളിലും രൂപീകരിച്ച ‘അവളിടം’ ക്ലബ്ബിലെ അംഗങ്ങളില്‍ നിന്നും ഓരോ ജില്ലയിലെയും രണ്ട് വനിതകളെ വീതം ഉള്‍പെടുത്തി 28 പേര്‍ക്കാണ് 10 ദിവസത്തെ പരിശീലനം നല്‍കിയത്. മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളുമായുള്ള സഹവാസ ക്യാമ്പ് പൂര്‍ത്തിയാക്കിയവര്‍ എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാരുടെ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കും. ഇതിന് പുറമെ ട്രാന്‍സ്ജെന്റേഴ്സിന്റെ ക്ലബ്ബുകളും രൂപീകരിക്കും. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.