കാന്‍ബറ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. തായ്ലൻഡിലെ കോ സാമുയിയിൽ വച്ചായിരുന്നു അന്ത്യം.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ് ഷെയ്ന് വോണിനെ കണക്കാക്കുന്നത്. വോണ്‍-സച്ചിന്, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന് വോണ്‍. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളാണ് വോണ്‍ നേടിയത്.
194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ 1001 വിക്കറ്റുകള്‍ എന്ന നേട്ടവും 1992 മുതല്‍ 2007 വരെ നീണ്ട കരിയറിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
വോണ്‍-സച്ചിന്, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
1969 സെപ്റ്റംബര്‍ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാരുന്നു വോണ്‍ ജനിച്ചത്. 1992ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 2007 ഡിസംബര്‍ 3ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോര്‍ഡ് മറികടന്ന് ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്.
2008 ലെ പ്രഥമ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന് റോയല്‍സ് കിരീടം ചൂടിയത് ഷെയ്ന് വോണിന്റെ കീഴിലായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ന് വോണ്‍. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ആശ്വാസം; സ്മൃതി മന്ദാനക്ക് വനിത ലോകകപ്പില്‍ തുടരാം.
വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയ മിര്‍സ.
മേജര്‍ ധ്യാന്‍ ചന്ദ് സ്പോര്‍ട്സ് സര്‍വ്വകലാശാലയ്ക്ക് ജനുവരി 2ന് പ്രധാനമന്ത്രി തറക്കല്ലിടും.
ഹര്ഭജന് സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ലോക ബാഡ്മിന്റണ്‍.പി.വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍.
ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി
മുഹമ്മദ് ഷമിയുടെ രാജ്യത്തോടുള്ള സ്നേഹം അമൂല്യം; വിരാട് കോഹ്ലി.
പറഞ്ഞത് തെറ്റായിപ്പോയി’; നമസ്കാര പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് വഖാര്‍ യൂനുസ്.
ട്വന്റി-20 ലോകകപ്പ് സൂപ്പര്‍12 മത്സരങ്ങക്ക് ഇന്ന് തുടക്കം
സ്ത്രീകളുടെ വസ്ത്രധാരണവും നൃത്തവും;അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേഷണം വിലക്കി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി
ഐപിഎല്‍ ടീമുകള്‍ക്കുള്ള ലേലം ഒക്ടോബര്‍ പതിനേഴിന്.