മോസ്കോ: യുക്രെയിനിന് മുകളില്‍ നാറ്റോയോ അംഗരാജ്യങ്ങളോ വിമാന പറക്കലിന് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അത് യുദ്ധ സന്നാഹത്തിനുള്ള ഒരുക്കമായി റഷ്യ കണക്കാക്കുമെന്നും പിന്നെ നേര്‍ക്കു നേര് യുദ്ധം നടക്കുമെന്നും വ്ളാദിമിര്‍ പുടിന്.
സെലെന്‍സ്കി ശ്രമിക്കുന്നത് നാറ്റോ – റഷ്യ യുദ്ധം ആണെന്നും അതിനു വേണ്ടിയാണ് ഇത്തരം ആവശ്യങ്ങളുമായി തുടര്‍ച്ചയായി വരുന്നതെന്നും പുടിന് ആരോപിച്ചു.
യുക്രെയിന് വിമാന നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം യുക്രെയിന് പ്രസിഡന്റ് സെലെന്‍സ്കി നാറ്റോയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞിരുന്നു. ഇതിനു ശേഷം യുക്രെയിനില്‍ ഇനി വീഴുന്ന ഓരോ ബോംബിനും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്ന് സെലെന്‍സ്കി വ്യക്തമാക്കിയിരുന്നു.
യുക്രെയിനിന് മുകളില്‍ നോ ഫ്ലൈറ്റ സോണ്‍ ആയി പ്രഖ്യാപിച്ചാല്‍ അത് വലിയൊരു യുദ്ധത്തിന് കാരണമായേക്കുമെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയുടെ ഈ നിലപാട് ശരിവയ്ക്കുന്ന പ്രതികരണമാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഇന്നുണ്ടായിരിക്കുന്നത്.
അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യുക്രെയിന് നഗരമായ മരിയോപോളില്‍ റഷ്യ ഷെല്ലാക്രമണം തുടരുകയാണ്. ഇതിനെതുടര്‍ന്ന് ജനങ്ങളെ ഇവിടെ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിക്കുന്നത് നിറുത്തി വച്ചതായി യുക്രെയിന് അധികൃതര്‍ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരു ഇടനാഴി നിലവില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെലാറൂസില്‍ മാര്‍ച്ച് മൂന്നിന് നടന്ന റഷ്യ- യുക്രെയിന് ചര്‍ച്ചയുടെ ഭാഗമായിട്ടാണ് ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ റഷ്യ മരിയോപോള്‍, വോള്‍നോവാക്ക എന്നിവുടങ്ങളില് അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. . പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കാന്‍ വേണ്ടിയായിരുന്നു വെടിനിര്‍ത്തല്‍. ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം. മരിയൂപോളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേരെ മാറ്റേണ്ടതുണ്ട് എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.സൈനിക നിരായുധീകരണത്തിലൂടെയും നാസിപ്രസ്ഥാനത്തെ ഇല്ലാതാക്കുന്നതിലൂടെയും യുക്രെയ്നെ നിഷ്പക്ഷമാക്കി റഷ്യന്‍ സംസാരിക്കുന്ന വിഭാഗത്തെ പ്രതിരോധിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പുടിന് ആവര്‍ത്തിച്ചു.ആരെയും നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിച്ചിട്ടില്ല. അതിനുള്ള പദ്ധതിയുമില്ല. റഷ്യന്‍ സൈന്യം എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കും. അതില്‍ സംശയമില്ല. എല്ലാം പദ്ധതിയിട്ടതുപോലെ മുന്നേറുന്നുണ്ടെന്നും പുടിന് പറഞ്ഞു .
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.