ന്യൂഡല്‍ഹി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്ഥലത്തെത്തിക്കാന്‍ യുക്രെയ്ന്, റഷ്യന്‍ സര്ക്കാരുകള്ക്കുമുകളില് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അതുവരെ ആരും പുറത്തിറങ്ങരുതെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്കി.
വെടിനിര്ത്തലിനുവേണ്ടിയുളള ശ്രമമാണ് നടക്കുന്നത്. അതിന് എംബസി തലത്തില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇക്കാര്യം വിദ്യാര്‍ത്ഥികളെയും അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബഗാച്ചി പറഞ്ഞു.
‘സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും ഷെല്‍ട്ടറുകള്‍ക്കുള്ളില്‍ കഴിയാനും അനാവശ്യ അപകടസാധ്യതകള്‍ ഒഴിവാക്കാനും വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു,’- ബഗാച്ചി പറഞ്ഞു.
വടക്ക് കിഴക്ക് യുക്രെയ്നിലെ സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ സ്വന്തം നിലക്ക് അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ തീരുമാനിച്ച വിവരം വീഡിയോ സന്ദേശം വഴി പുറത്തുവിട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്. തങ്ങളുടെ ശ്രമത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ വിദേശകാര്യമന്ത്രാലയമായിരിക്കും ഉത്തരവാദികളെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.700 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോഴും യുദ്ധബാധിത മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്.
എംബസിയുടെ നിര്‍ദേശപ്രകാരം തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാനാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുള്ളത്.റഷ്യൻ സൈനിക ആക്രമണത്തെത്തുടർന്ന് ഫെബ്രുവരി 24 മുതൽ ഉക്രേനിയൻ വ്യോമാതിർത്തി അടച്ചതിനാൽ ഉക്രെയ്നിന്റെ പടിഞ്ഞാറൻ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പ്രത്യേക വിമാനങ്ങൾ വഴി പൗരന്മാരെ ഒഴിപ്പിക്കുന്നത് .
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്
കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ് നിര്‍മ്മിച്ചത്; പുരാവസ്തു വകുപ്പ് മുന്‍ റീജണിയല്‍ ഡയറക്ടര്‍ .