Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുന്നു, പെട്രോള്‍ ടാങ്കുകള്‍ ഉടന്‍ നിറയ്ക്കൂ; രാഹുല്‍ ഗാന്ധി.

ന്യൂ ഡൽഹി .ഡീസല്‍-പെട്രോള്‍ വിലയില്‍ മോദി സര്‍ക്കാരിനെ പരിഹസിച്ച്‌ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വീറ്റിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചത്.

മോദി സര്‍ക്കാരിന്റെ ‘തെരഞ്ഞെടുപ്പ്’ ഓഫര്‍ അവസാനിക്കാന്‍ പോകുന്നു. പെട്രോള്‍ ടാങ്കുകള്‍ ഉടന്‍ നിറയ്ക്കൂ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത് .ഈ ജനുവരിയിൽ ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ഇന്ധനവിലയിൽ മാറ്റം വരുത്തില്ലെന്ന് രാഹുൽ ഗാന്ധി പരാമർശിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില വർധിപ്പിച്ചത് ബിജെപി സർക്കാർ തടഞ്ഞുവെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വില വർധിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു