Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു.

മലപ്പുറം: മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷനും , ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറുമായ പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു.കൊയിലാണ്ടി അബ്​ദുല്ല ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണ്​ ഭാര്യ. മക്കള്‍: സാജിദ,വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ്. മരുമക്കള്‍: നിയാസ് അലി ജിഫ്‌രി , ഹബീബ് സഖാഫ് . സഹോദരങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്​ലിംലീഗ്​ ജില്ല പ്രസിഡന്‍റ്​), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്​ഥാന പ്രസിഡന്‍റ്​), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ്​ തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി.