Agriculture

Entertainment

May 27, 2022

BHARATH NEWS

Latest News and Stories

ശ്രീനഗറിലെ തിരക്കേറിയ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം, 1 മരണം, 23 പേർക്ക് പരിക്ക്

ശ്രീനഗര്‍: ശ്രീനഗറിലെ ഹരിസിങ് ഹൈ മാര്‍ക്കറ്റില്‍ ഞായറാഴ്ച വൈകിട്ടോടെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

20തോളം പേര്‍ക്ക് പരുക്കേറ്റു. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെട്ടത്. വാരാന്ത്യത്തിരക്കിലമര്‍ന്ന മാര്‍ക്കറ്റില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ്, സൈനിക ജീവനക്കാര്‍ക്കു നേരെയാണ് ഗ്രനേഡ് ആക്രമണം നടന്നത്. സംഭവത്തില്‍ ഒരു പൊലിസുകാരനും പരുക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.പരിക്കേറ്റവരെ ശ്രീ മഹാരാജ ഹരി സിംഗ് (എസ്എംഎച്ച്എസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.