തിരുവനന്തപുരം: സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ഓരോ വ്യക്തിയുടെയും ആരോഗ്യസംരക്ഷണത്തിന് വേണ്ടിയെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നടപ്പാക്കുന്ന പുഷ്പകൃഷി പദ്ധതിയായ ‘പൂവിളി 2022’ ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണം വില്ലനായി മാറുന്ന അവസ്ഥ മാറണമെന്നും ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃസംസ്കാരം വളർത്തിയെടുത്ത ജീവിത ശൈലീരോഗങ്ങളിൽ നിന്നും മുക്തരാകാൻ കൃഷിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. ബ്ലോക്കിന് കീഴിൽ ആരംഭിച്ച പുഷ്പകൃഷി വാണിജ്യ സാധ്യതകൾക്ക് പുറമെ ഏവർക്കും മാനസിക ഉല്ലാസം പകരുമെന്നും പദ്ധതിയുടെ വിപുലീകരണം സന്ദർശകരുടെ വരവിനെ സ്വാധീ നികുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തിൽ ഉൾപെടുത്തിയാണ് പുഷ്പകൃഷി പദ്ധതി നടപ്പിലാക്കുന്നത്.കുളത്തൂർ പഞ്ചായത്തിന് കീഴിലുള്ള ഒരേക്കർ സ്ഥലത്താണ് ആദ്യഘട്ട കൃഷി . വാണിജ്യ സാധ്യതയേറെയുള്ള കുറ്റിമുല്ല, ജമന്തി, ഹാരജമന്തി, അരളി എന്നീ പുഷ്പങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കുഴിപള്ളം ബോട്ടാണിക്കൽ ഗാർഡനിൽ നിന്നും എത്തിച്ച തൈകൾ പുതയിടീൽ അഥവാ പ്ലാസ്റ്റിക് മൾച്ചിങ്ങ് രീതിയിലാണ് കൃഷി ചെയ്യുന്നത്. കള രഹിതമായി കൃഷി ചെയ്യാൻ സഹായകമാണ് ഈ രീതി. തുള്ളി നനയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 3 മാസം കൊണ്ട് ആദ്യഘട്ട വിളവെടുക്കാം.
പൂക്കൾക്കായി കന്യാകുമാരിയിലെ തോവളയെയാണ് തെക്കൻ പ്രദേശങ്ങൾ ഏറെ ആശ്രയിക്കുന്നത്. പൂവിളി പദ്ധതിയിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുമെന്നും പൂ കൃഷിയിൽ പാറശ്ശാല ബ്ലോക്ക് സ്വയം പര്യാപ്തത കൈവരികുമെന്നും ചടങ്ങിന്റെ അധ്യക്ഷനായ കെ. ആൻസലൻ എം. എൽ. എ പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി