ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്ബോള്‍ നാലിടത്തും ബിജെപി അധികാരത്തിലേക്ക്.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തുടക്കം മുതല്‍ തന്നെ ബിജെപി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബില്‍ ചരിത്രം കുറിച്ച് ആം ആദ്മി പാര്‍ട്ടി വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. ലീഡ് മാറിമറിഞ്ഞ ഗോവയില്‍ ബിജെപി മന്ത്രി സഭ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.യുപി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ ഒരു പതിവ് പ്രയോഗം. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരര്‍ത്ഥത്തില്‍ ഉത്തര്‍ പ്രദേശിനെ ചുറ്റിപ്പറ്റിയായിരുന്നു എന്ന് പറയാം.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി മുന്നേറുകയാണ്. ആകെയുള്ള 403 സീറ്റുകളില്‍ നിലവില്‍ ബിജെപി 263 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബിജെപി വിജയം തടയാനായില്ല. 135 സീറ്റുകളിലാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 2 സീറ്റുകളിലും ബിഎസ്പി ഒര് സീറ്റിലും മറ്റുള്ളവര്‍ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.പഞ്ചാബില്‍ എല്ലാവരെയും ഞെട്ടിച്ച് ആം ആദ്മി പാര്‍ട്ടി വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. 117 സീറ്റുകളില്‍ 92ലും ആം ആദ്മി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ് 18 സീറ്റുകളിലൊതുങ്ങി. ശിരോമണി അകലാദിള്‍ ആറ് സീറ്റുകളിലും ബിജെപി രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നി രണ്ടു സീറ്റുകളിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍ തോറ്റു. പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിക്കൊപ്പം സഖ്യം രൂപീകരിച്ച് മത്സരിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പട്യാലയില്‍ പരാജയപ്പെട്ടു. ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലും തോറ്റു.
ഉത്തരാഖണ്ഡിലും ബിജെപി ഭരണത്തുടര്‍ച്ച നേടി. 70 സീറ്റുകളില്‍ 48 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 18 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. എന്നാല്‍ ഭരണത്തുടര്‍ച്ച നേടുമ്ബോഴും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ആറായിരം വോട്ടുകള്‍ക്ക് പിന്നിലാണ്. കോണ്ഡഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തും ലാല്‍കുവാന്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു.മണിപ്പൂരില്‍ 60 സീറ്റുകളില്‍ 31 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 9 സീറ്റുകളിലും നാഗ പീപ്പിള്‍സ് ഫ്രണ്ട് 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ഗോവയിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ആകെയുള്ള 40 സീറ്റുകളില്‍ 20 എണ്ണത്തിലും ബിജെപി ലീഡ് ചെയ്യുന്നു. 12 സീറ്റുകളില്‍ കോണ്‍ഗ്രസും 2 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും 2 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും മുന്നിട്ടുനില്‍ക്കുകയാണ്. പ്രമോദ് സാവന്ത്, വിശ്വജീത് റാണെ എന്നീ ബിജെപി നേതാക്കളില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
കൈക്കലാക്കി ഹിമാചൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ
അസം തുടക്കത്തിൽ മുൻതൂക്കം എൻ ഡി എ ക്ക്