തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 2000 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതിക്ക് കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി സൗഹൃദ പദ്ധതിയെന്നും ധനമന്ത്രി.കെ ഫോണ്‍ സഹായത്തോടെ സംസ്ഥാനത്ത് 2000 വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കും.ഇതിനായി 16 കോടി രൂപ നീക്കിവെയ്ക്കും. കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ജൂണ്‍ 20ന് പൂര്‍ത്തിയാകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് കെ എന്‍ ബാലഗോപാല്‍ ഇക്കാര്യം പറഞ്ഞത്.