Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

അബദ്ധത്തില്‍ പാക്കിസ്ഥാനിലേക്ക് മിസൈല്‍ ;അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

ന്യൂഡൽഹി .പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.മിസൈല്‍ പാകിസ്താനിലേക്ക് വിക്ഷേപിച്ചത് സാങ്കതിക പിഴവാണെന്ന് പ്രതിരോധമന്ത്രാലയം വിശദീകരിച്ചു.

മാര്‍ച്ച്‌ 9ന്, പതിവായി നടത്താറുള്ള പരിശോധനകളുടെ ഇടയില്‍ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കുകയും ചെയ്തു. വിഷയം ഗൗരവമായി പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.

മിസൈല്‍ പാകിസ്താനില്‍ പതിച്ചു എന്ന് മനസ്സിലായി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. അപകടത്തില്‍ ആരുടെയും ജീവനു ഭീഷണി ഉണ്ടായില്ലെന്നത് ആശ്വാസമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച നിരായുധമായ പ്രൊജക്‌ടൈൽ 124 കിലോമീറ്റർ സഞ്ചരിച്ച് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് മിയാൻ ചന്നുവിനു സമീപം പതിച്ചതായി പാക്കിസ്ഥാന്റെ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് (ഐഎസ്‌പിആർ) ഡയറക്ടർ ജനറൽ മേജർ ജനറൽ ബാബർ ഇഫ്തിഖർ പറഞ്ഞു .
മിസൈലിന്റെ പേര് ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ലെങ്കിലും പാക് സൈന്യം നൽകിയ വിവരണത്തിൽ ഇത് ബ്രഹ്മോസ് മിസൈലാകാമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ, ഇതുവരെ അതിന് സ്ഥിരീകരണമില്ല.

ഇന്ത്യയിലെ സിർസയ്ക്ക് സമീപമുള്ള ഉദ്ഭവസ്ഥാനം മുതൽ മിയാൻ ചന്നുവിനടുത്ത് ആഘാതം സംഭവിക്കുന്നത് വരെ പാക് വ്യോമസേന പറക്കുന്ന വസ്തുവിന്റെ പൂർണ്ണമായ ഫ്ലൈറ്റ് പാത തുടർച്ചയായി നിരീക്ഷിച്ചിട്ടുണ്ടെന്ന് ഇഫ്തിഖർ പറഞ്ഞു.