Agriculture

Entertainment

December 3, 2022

BHARATH NEWS

Latest News and Stories

ദി കശ്മീരി ഫയല്‍സ് നികുതി രഹിതമായി പ്രഖ്യാപിച്ച്‌ കൂടുതൽ സംസ്ഥാനങ്ങൾ .

മുംബൈ .കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്നു പറയുന്ന ചിത്രം ദി കശ്മീരി ഫൈല്‍സ് നികുതി രഹിതമായി പ്രഖ്യാപിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍.

മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഹരിയാന സര്‍ക്കാരും സിനിമ നികുതി രഹിതമായി പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച തിയറ്ററുകളില്‍ റിലീസ് ചെയ്ത് ചിത്രത്തിന് ഇതിനോടകം തന്നെ വലിയ പ്രേഷക പ്രീതിയാണ് ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് നികുതി ഒഴിവാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിയറ്ററുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെയാണ് ഹരിയാന സര്‍ക്കാര്‍ സിനിമയുടെ നികുതി ഒഴിവാക്കിയത്.
സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് ടാക്സോ, ജിഎസ്ടിയോ ഈടാക്കരുത് എന്നാണ് നിര്‍ദ്ദേശം.
എക്സൈസ് ആന്റ് ടാക്സേഷന്‍ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീരി ഫയല്‍സ് വിവേഗ് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. റിലീസ് ദിനം തന്നെ സിനിമ 3.25 കോടി രൂപയുടെ കളക്ഷനാണ് നേടിയത്.