Agriculture

Entertainment

December 3, 2022

BHARATH NEWS

Latest News and Stories

അന്താരാഷ്‌ട്ര പുസ്‌തക മേളയ്ക്കിടെ പോക്കറ്റടി ; നടി അറസ്റ്റില്‍.

കൊല്‍ക്കത്ത: അന്താരാഷ്‌ട്ര പുസ്‌തക മേളയ്ക്കിടെ പോക്കറ്റടിച്ചെന്ന ആരോപണത്തില്‍ നടി അറസ്റ്റില്‍. സിനിമ-സീരിയല്‍ താരമായ രൂപ ദത്തയാണ് അറസ്റ്റിലായത്.

ഇവരുടെ ബാഗില്‍ നിന്ന് 75,000 രൂപയും നിരവധി പേഴ്‌സുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അന്താരാഷ്‌ട്ര പുസ്‌തക മേളയില്‍ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ബിധാന്‍നഗര്‍ പൊലീസാണ് നടിയെ അറസ്റ്റു ചെയ്‌തത്.

നടി ചവറ്റുകുട്ടയിലേക്ക് പേഴ്‌സ് വലിച്ചെറിയുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ മറുപടിയില്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തിയ പൊലീസ് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്ന് 75,000 രൂപയും നിരവധി പേഴ്‌സുകളും പൊലീസ് കണ്ടെടുത്തത്. നടിയെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ബിധാന്‍ നഗര്‍ നോര്‍ത്ത് പൊലീസ് അറിയിച്ചു.