Agriculture

Entertainment

December 3, 2022

BHARATH NEWS

Latest News and Stories

ദി കശ്മീർ ഫയൽസ് ; പ്രകോപനവുമായി കോൺഗ്രസ് ട്വീറ്റ് , പോലീസ്കാർക്ക് അവധി നൽകി മധ്യപ്രദേശ്.

ന്യൂഡൽഹി . മധ്യപ്രദേശില്‍, അടുത്തിടെ പുറത്തിറങ്ങിയ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, കുടുംബാംഗങ്ങള്‍ക്കൊപ്പം സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് ഒരു ദിവസത്തെ അവധി നല്‍കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രഖ്യാപിച്ചു.’ഓരോ പൊലീസുകാര്‍ക്കും സിനിമ കാണുന്നതിന് ഒരു ദിവസത്തെ അവധി അനുവദിക്കണമെന്ന് ഞാന്‍ ഡിജിപിയോട് (ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്) ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാര്‍ക്ക് അവരുടെ പ്ലാനിംഗും സിനിമ കാണാനുള്ള ഷെഡ്യൂളും അനുസരിച്ച്‌ അവധിയെടുക്കാം’, മിശ്ര പറഞ്ഞു.

‘ദി കശ്മീര്‍ ഫയല്‍സ് കശ്മീരി ഹിന്ദുക്കളുടെ വേദനയുടെ ഹൃദയഭേദകമായ വിവരണമാണ്, കശ്മീരി പണ്ഡിറ്റുകള്‍ നേരിടുന്ന പോരാട്ടത്തിന്റെയും ആഘാതത്തിന്റെയും കഥയാണ്. സംസ്ഥാനത്തെ പരമാവധി ആളുകള്‍ ഇത് കാണണം’, നേരത്തെ, വിനോദ നികുതിയില്‍ നിന്നുള്ള ഇളവ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

വിവേക് ​​രഞ്ജന്‍ അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കശ്മീരി ഹിന്ദുക്കളുടെ താഴ്‌വരയില്‍ നിന്നുള്ള പലായനത്തെ ചിത്രീകരിക്കുന്നു. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

എന്നാൽ സംഭവത്തെ നിസ്സാരവത്കരിച്ച് ട്വീറ്റ് ചെയ്ത കോൺഗ്രസ് നടപടി വ്യാപക പ്രതിഷേധങ്ങൾക്ക് ഇടവരുത്തി. 17 വര്‍ഷത്തിനുള്ളില്‍ (1990-2007) 399 പണ്ഡിറ്റുകള്‍ മാത്രമാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അവകാശപ്പെടുന്നത്. ഇതേ കാലയളവില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം 15000 ആയിരുന്നു. കശ്മീര്‍ പണ്ഡിറ്റുകളെ കുറിച്ചുളള യാഥാര്‍ഥ്യം എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്.

തുടര്‍ന്ന് സംഭവത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ അഭിനേതാവ് അനുപം ഖേറും രംഗത്തെത്തിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ച്‌ പറഞ്ഞതില്‍ വളരെയധികം ദുഃഖമുണ്ട് എന്നാണ് അനുപം ഖേര്‍ പറഞ്ഞത്. ഭീകരരുടെ ആക്രമണത്തില്‍ ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരെയാണ് നമുക്ക് നഷ്ടമായത്. അവര്‍ രണ്ട് പേരും കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇത്രയും അനുഭവമുള്ള കോണ്‍ഗ്രസ് ഇത് പറയരുതായിരുന്നു എന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.