Agriculture

Entertainment

December 3, 2022

BHARATH NEWS

Latest News and Stories

തിരുവല്ലം കസ്റ്റഡി മരണം സിബിഐക്ക്

തിരുവല്ലം കസ്റ്റഡി മരണത്തിലെ അന്വേഷണം സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു.

അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു ദമ്ബതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുരേഷാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.തിരുവല്ലം ജഡ്ജിക്കുന്നില്‍ സ്ഥലം കാണാന്‍ എത്തിയ ദമ്ബതികളെ ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത അഞ്ച് പേരില്‍ ഒരാളായ സുരേഷാണ് മരിച്ചത്. ശരീരത്തില്‍ പരുക്കില്ലെന്നും ഹൃദയാഘാതം കാരണമാണ് സുരേഷ് മരിച്ചതെന്നുമായിരുന്നു പൊലീസ് വിശദീകരണം.

എന്നാല്‍ കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പിലെ വിവരങ്ങളാണ് കസ്റ്റഡി മരണത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.താടിയെല്ല്, കഴുത്ത്, തുട, കാല്‍മുട്ട്, കൈ, മുതുക് എന്നിവിടങ്ങളിലെ 12 ചതവുകളിലെ സംശയമാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. ഈ പരിക്കുകളും ചതവുകളും ഹൃദയാഘാതത്തിന് കാരണമായേക്കും എന്നും റിപ്പോര്‍ട്ടിലുണ്ട്. സുരേഷിനെ പൊലീസ് മര്‍ദ്ദിച്ച്‌ കൊന്നതാണെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സഹോദരന്‍ സുഭാഷ് ആവശ്യപ്പെട്ടു