Agriculture

Entertainment

December 3, 2022

BHARATH NEWS

Latest News and Stories

മീഡിയാ വൺ ; കേന്ദ്ര സർക്കാർ വിലക്കിന് താൽക്കാലിക സ്റ്റേയുമായി സുപ്രിം കോടതി .

ന്യൂഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈകോടതി വിധിക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ.അടുത്ത ഉത്തരവ്​ വരെ പ്രവര്‍ത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച്‌ പത്തിനാണ് സുപ്രീംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍റെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതായി ഞങ്ങള്‍ വിധിക്കുന്നു. ഹരജിക്കാര്‍ക്ക്, മീഡിയവണ്‍ ചാനല്‍ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കുന്നതിനു മുമ്ബുള്ള അതേ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താം.’ – കോടതി വ്യക്തമാക്കി.

ഹരജിക്കാര്‍ക്കു വേണ്ടി ഹാരജായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് പുറമേ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുമുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.