തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ ചരിത്രം വ്യക്തമാക്കുന്ന ചുമര്‍ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് കൂടി പ്രയോജനമാകുന്ന വിധത്തില്‍ ചുമര്‍ചിത്രകലാ ക്യമ്പുകള്‍ സംഘടിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. വാസ്തു വിദ്യാ ഗുരുകുലം സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന ‘വരുമുദ്ര 2022’ ദേശീയ ചുമര് ചിത്രകലാ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന കലാരൂപം എന്ന രീതിയില്‍ ചുമര് ചിത്രത്തിന് ടൂറിസം മേഖലയില്‍ വലിയ പ്രാധാന്യമുണ്ട്. വളരെ സങ്കീര്‍ണ്ണമായ ചിത്രരചന ശൈലിയാണ് ചുമര്ചിത്രകലയുടേത്. ഇത്തരം വ്യത്യസ്തമായ ശൈലികള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നത്തിനായി ഈ കലയെ കൂടുതല്‍ ജനകീയമാക്കണമെന്നും അതുവഴി ഈ കലയെ കൂടുതല്‍ വളര്‍ത്തിക്കൊണ്ടുവരാനാകും. ഒരു കാലാരൂപവും മതില് കെട്ടിനകത്തോ പ്രത്യേക വിഭാഗത്തിലോ ഒതുങ്ങേണ്ടതല്ല. ആര്‍ക്കും ആസ്വാദ്യമാകുന്ന രീതയില്‍ കലാരൂപങ്ങളെ ജനാധിപത്യവത്കരിക്കേണ്ടതുണ്ട്. സമാന്യ ജനത്തിനു കൂടി സംവദിക്കാവുന്ന വിധത്തില്‍ ജനകീയമാകുമ്പോഴാണ് കലകളുടെ അര്‍ത്ഥം പൂര്‍ണമാകുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു പ്രദേശത്തെ സംസ്കാരം രൂപീകരിക്കുന്നതിനും വ്യവസ്ഥാപിത രൂപം കൈവരിക്കുന്നതിനും കലകള്‍ നല്കുന്ന സംഭാവന വളരെ വലുതാണെന്നും ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ചുമര് ചിത്രകലയ്ക്ക് ജനകീയ സ്വഭാവമുണ്ടാകുവാന്‍ വാസ്തുവിദ്യാ ഗുരുകുലം പോലുള്ള സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
വാസ്തുവിദ്യാ ഗുരുകുലത്തിലെ അനുഗ്രഹീത കലാകാരനും അദ്ധ്യാപകനുമായിരുന്ന കെ.പി ഇന്ദുനാഥിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഇന്ദുനാഥ് സ്മാരക പുരസ്കാരം പ്രശസ്ത ചുമര്‍ചിത്രകാരന്‍ ഗോപി ചേവായൂരിന് ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് സമ്മാനിച്ചു. ക്യാമ്പില്‍ പങ്കെടുത്ത കലാകാരന്മാരന്മാര്‍ക്ക് സാംസ്കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സ്നേഹോപഹാരവും സര്‍ട്ടിഫിക്കറ്റും മന്ത്രി നല്കി.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.