Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

കശ്മീരിൽ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ തീവ്രവാദികളെ വെടിവെച്ച് കൊന്നു.

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച്‌ സുരക്ഷാ സേന. ശ്രീനഗറിലെ നൗഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വായ്ബയിലെ അംഗങ്ങളായ ഭീകരരെ സുരക്ഷാ സേന വധിച്ചത്.ഖന്‍മോഗഹ് ഗ്രാമത്തിലെ ഗ്രാമമുഖ്യനെ ഇവരാണ് കൊന്നതെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് ഖന്‍മോഗഹ് ഗ്രാമത്തിലെ ഗ്രാമമുഖ്യന്‍ ആയ സമീര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടത്. വാഹനങ്ങളില്‍ എത്തിയ ഭീകരരാണ് സമീറിന് നേരെ ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികത്സയിലിരിക്കേ മരിക്കുകയായിരുന്നു. അതേസമയം ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന നൗഗാമില്‍ പരിശോധന നടത്തിയത്. ഇവരെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.