Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ചുമതലയേറ്റു.

ചണ്ഡിഗഡ്: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രശസ്ത പഞ്ചാബി ഹാസ്യ താരവും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മാന്‍ അധികാരമേറ്റു.നവാന്‍ഷഹര്‍ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂര്‍വ്വിക ഗ്രാമമായ ഖത്കര്‍ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങില്‍ പങ്കെടുത്തു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാന്‍ എത്തി.

മഞ്ഞത്തലപ്പാവണിഞ്ഞാണ് അനുയായികളില്‍ പലരും ചടങ്ങിനെത്തിയത്.താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാകും എന്ന് സത്യപ്രതിജ്ഞക്ക് ശേഷം മാന്‍ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും കൂപ്പുകൈകളോടെ മാന്‍ പറഞ്ഞു.