Agriculture

Entertainment

December 3, 2022

BHARATH NEWS

Latest News and Stories

അംഗന്‍വാടി കുട്ടിയെ ഹെല്‍പ്പര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന പരാതി; ചൈല്‍ഡ് ലൈന്‍ അന്വേഷണമാരംഭിച്ചു.

കണ്ണൂര്‍: അംഗന്‍വാടി കുട്ടിയെ ഹെല്‍പ്പര്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണമാരംഭിച്ചു.

കിഴുന്നപ്പാറയിലെ അംഗന്‍വാടിയിലാണ് കഴിഞ്ഞ ദിവസം വികൃതി കാണിച്ചതിന് അംഗന്‍വാടി ഹെല്‍പ്പര്‍ പ്രകോപിതയായി കുട്ടിയെ കെട്ടിയിട്ട് കൈക്ക് അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതിയുയര്‍ന്നത്.

കുട്ടി വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ കൈയില്‍ അടിയേറ്റ പാടു കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ അദ്ധ്യാപികയോട് ചോദിച്ചപ്പോള്‍ സംഭവം നടന്ന 16ന് അവര്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ നടന്ന ഒരു ആരോഗ്യക്യാംപില്‍ പങ്കെടുക്കാന്‍ പോയിരുന്നുവെന്നു പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അംഗന്‍വാടി ഹെല്‍പ്പര്‍ ബേബിയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നു വ്യക്തമായത്. ന്നപ്പാറയിലെ അന്‍ഷാദ്-ഷഹാന ദമ്ബതികളുടെ മകനാണ് മര്‍ദ്ദനമേറ്റകുട്ടി.

സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നു ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തിവരികയാണ്. കുട്ടി ജനലില്‍ കയറി കളിക്കവെ പലതവണ പറഞ്ഞിട്ടും ഇറങ്ങാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്ന് പിടിച്ചറിക്കുകയും പിന്നീട് ആവര്‍ത്തിച്ചപ്പോള്‍ കൈ കെട്ടിയിട്ടിട്ടു ചെറുതായി അടിച്ചുവെന്നുമാണ് ഹെല്‍പ്പറുടെ വിശദീകരണം. ഇതില്‍ താന്‍ കുട്ടിയുടെ വീട്ടില്‍ പോയി രക്ഷിതാക്കളോട് പോയി ക്ഷമ ചോദിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് സാമൂഹികക്ഷേമവകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചൈല്‍ഡ് ലൈനില്‍ നിന്നും റിപ്പോര്‍ട്ടുകിട്ടിയാല്‍ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് എടക്കാട് പൊലിസും അറിയിച്ചു.