തിരുവനന്തപുരം: ജനങ്ങൾക്ക് കൂടുതൽ സേവനം നൽകുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യപൊതുവിതരണവകുപ്പെന്ന് മന്ത്രി ജി.ആർ അനിൽ. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 30 പദ്ധതികൾക്ക് രൂപം കൊടുത്തതായും മന്ത്രി പറഞ്ഞു. റേഷൻകടലൈസൻസികൾ, മണ്ണെണ്ണ മൊത്ത വ്യാപാരികൾ, മുൻ റേഷൻമൊത്ത വ്യാപാരികൾ എന്നിവർ വിവിധ ഇനങ്ങളിൽ സർക്കാരിലേക്ക് അടയ്ക്കാനുള്ള തുക പിരിച്ചെടുക്കുന്നതിനായി ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല കുടിശ്ശിക നിവാരണ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നൂറുദിനകർമ്മപരിപാടിയുടെ ഭാഗമായുള്ള ഏഴാമത്തെ പദ്ധതിയാണ് കുടിശ്ശിക നിവാരണ യജ്ഞം. പലതരത്തിലുള്ള കുടിശ്ശിക പ്രശ്നങ്ങൾ വകുപ്പിൽ നിലനിൽക്കുന്നുണ്ടെന്നും അവ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പെൻഡിംഗ് ഫയലുകൾ തീർപ്പാക്കുന്നതിന് ജീവനക്കാരുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ.സജിത്ബാബു അധ്യക്ഷനായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിലും 2 സിറ്റി റേഷനിംഗ് ഓഫീസുകളിലുമായി പഴക്കം ചെന്ന 81 കേസുകളിൽ 22 എണ്ണം തീർപ്പായി. 22 കേസുകളിൽ നിന്നായി 20 വർഷം വരെ പഴക്കമുള്ള കുടിശ്ശികതുക ഉൾപ്പെടെ 3,93,780 രൂപ കുടിശ്ശിക നിവാരണ യജ്ഞത്തിലൂടെ പിരിച്ചെടുത്തു. രണ്ട് കേസുകളിൽ പ്രത്യേക പരിഗണന നൽകി മാർച്ച 31വരെ സമയം അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള 57 കേസുകളിൽ കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാനും തീരുമാനമായി. നേരത്തെ ഉണ്ടായിരുന്ന 9 കേസുകളിലായി 15,558 രൂപയും സർക്കാരിലേക്ക് അടവുവരുത്തി. മറ്റ് 13 ജില്ലകളിലും ഘട്ടംഘട്ടമായി കുടിശ്ശിക നിവരാണയജ്ഞം സംഘടിപ്പിക്കും.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
പി സി ജോർജിന് ജാമ്യം.
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി