Agriculture

Entertainment

February 3, 2023

BHARATH NEWS

Latest News and Stories

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് വിലക്കില്ല – ശശി തരൂര്‍

തിരുവനന്തപുരം .സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് വിലക്കില്ലെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ് , അതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല.

ജനാധിപത്യത്തിന്റെ വിരുദ്ധചേരികളിലുള്ളവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്നും ശശിതരൂര്‍ പറഞ്ഞു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ ശശി തരൂ‍ര്‍ എംപി, രമേശ് ചെന്നിത്തല, കെ.വി.തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്.