ഹരിദ്വാര്‍: ഇന്ത്യന്‍ സമൂഹം ബ്രിട്ടീഷ് ഭരണം ഉണ്ടാക്കിയ അപകര്‍ഷകതാ ബോധം മറന്ന്, ഇന്ത്യന്‍ സംസ്കാരത്തില്‍ അഭിമാനം കൊള്ളണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു.
സ്വന്തം സംസ്കാരത്തില്‍ അപകര്ഷകത തോന്നുന്നതിനാലാണ് ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായതെന്നും ഇംഗ്ലീഷ് ഭാഷ വിദ്യാഭ്യാസത്തില്‍ അടിച്ചേല്‍പ്പിച്ചതിനാലാണ് ഒരു ചെറിയ വിഭാഗത്തിന് മാത്രം അറിവ് ആര്‍ജിക്കാന്‍ പറ്റുന്നതെന്നും വെങ്കയ നായ്ഡു പറഞ്ഞു.
‘ഞങ്ങള്‍, കാവിവല്‍ക്കരണം നടത്തുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്. പക്ഷെ കാവിക്ക് എന്താണ് കുഴപ്പം. ‘സര്‍വേ ഭവന്തു സുഖിനയും’ ‘വസുദൈവ കുടുംബകവും’ ആണ് നമ്മുടെ വേദങ്ങളിലെ തത്വ ചിന്ത. ഇതാണ് ഇന്ത്യന്‍ വിദേശ നയത്തെ മുന്നോട്ട് നയിക്കുന്നതും,’ വെങ്കയ്യ നായ്ഡു പറഞ്ഞു. ഒരു കാലത്ത് നളന്ദ, തക്ഷശില സര്‍വകലാശാലകളില്‍ പഠിക്കാന്‍ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര് വന്നിരുന്നെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഹരിദ്വാറിലെ ദേവ സംസ്കൃതി വിശ്വ വിദ്യാലയയില്‍ സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്റ് റീ കൗണ്‍സിലേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈസ് പ്രസിഡന്റ്.
‘നമ്മള്, നമ്മുടെ സംസ്കാരത്തിലും പൈതൃകത്തിലും പൂര്‍വ്വികരിലും അഭിമാനം കൊള്ളണം. കൊളോണിയല്‍ ചിന്താഗതി ഉപേക്ഷിച്ച് ഇന്ത്യന്‍ അസ്തിത്വത്തില്‍ അഭിമാനം കൊള്ളാന്‍ കുട്ടികളെ പഠിപ്പിക്കണം. എത്രത്തോളം ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാന്‍ പറ്റുമോ അത്രയും പഠിക്കണം. നമ്മുടെ മാതൃഭാഷയെ സ്നേഹിക്കണം. അറിവുകളുടെ കലവറയായ വേദങ്ങള്‍ മനസ്സിലാക്കാന്‍ സംസ്കൃതം പഠിക്കണം’, വെങ്കയ്യ നായ്ഡുപറഞ്ഞു .
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ജെകെസിഎ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്