Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

രാജ്യസഭ സീറ്റ് സി.പി.ഐക്ക് ലഭിച്ചത് വിലപേശലിലൂടെ -ശ്രേയാംസ് കുമാര്‍

കോഴിക്കോട്: രാജ്യസഭ സീറ്റ് സി.പി.ഐക്ക് ലഭിച്ചത് വിലപേശലിന്‍റെ ഭാഗമായാണെന്ന് എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ്​ എം.വി.ശ്രേയാംസ്​കുമാര്‍. സില്‍വര്‍ ലൈന്‍, ലോകായുക്​ത, മദ്യനയം എന്നിവയിലെല്ലാം സി.പി.ഐ എടുത്ത പരസ്യ നിലപാടുകളുണ്ടായിരുന്നല്ലോ. അതിലെല്ലാം ഇനിയുമെന്താണ്​ നിലപാടെന്ന്​ അറിയാന്‍ കൗതുകമുണ്ടെന്നും ശ്രേയാംസ്​കുമാര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി അറിയിച്ചു​. മന്ത്രിസ്ഥാനം കിട്ടാത്തപ്പോഴും അതൃപ്​തി അറിയിച്ചിരുന്നു. മുന്നണിയെയും പാര്‍ട്ടിയെയും ശക്​തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.