Agriculture

Entertainment

December 3, 2022

BHARATH NEWS

Latest News and Stories

ഗോവയില്‍ സാവന്ത് .

പനാജി: ഗോവയില്‍ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരും. പാര്‍ട്ടി നിരീക്ഷകരായ നരേന്ദ്ര സിങ് തോമര്‍, എല്‍.മുരുഗന്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് സാവന്തിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിശ്വജിത്ത് റാണെയാണ് മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിന്റെ പേര് മുന്നോട്ട് വെച്ചത്.

ബുധനാഴ്ച ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ വെച്ച്‌ സത്യപ്രതിജ്ഞ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തേക്കും.

നിയമസഭ തെരഞ്ഞെടുപ്പില്‍ 20സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. 11 സീറ്റുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.