Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

pouring fresh coconut milk and coconut fruit ingredient on wooden table

അറിയാം തേങ്ങാപ്പാലിന്റെ ഗുണങ്ങൾ .

തേങ്ങാപ്പാല്‍ എല്ലാവിധ രോ​ഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്. കൊളസ്ട്രോള്‍ മുതല്‍ ഹൃദ്രോ​ഗം പോലും അകറ്റാനുള്ള കഴിവ് തേങ്ങാപ്പാലിനുണ്ട്.

ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ ദിവസവും ഒരു ​ഗ്ലാസ് തേങ്ങാപ്പാല്‍ കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ ഏറ്റവും നല്ലതാണ് തേങ്ങാപ്പാല്‍. പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പോഷക​ഗുണങ്ങള്‍ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസും എന്നിവ തേങ്ങാപ്പാലില്‍ ധാരാളം അടങ്ങിയിരിക്കുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം കിട്ടാന്‍ തേങ്ങാപ്പാലില്‍ അല്‍പം ഉലുവ ചേര്‍ത്ത് കഴിക്കുന്നത് സഹായിക്കും. പ്രമേഹ​രോ​ഗികള്‍ ദിവസവും തേങ്ങാപ്പാലില്‍ ഉലുവയോ എള്ളോ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അല്‍ഷിമേഴ്‌സ് രോ​ഗം വരാതിരിക്കാന്‍ ഏറ്റവും നല്ലതാണ് തേങ്ങാപ്പാല്‍.

തേങ്ങാപ്പാലില്‍ ഇരുമ്ബ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച തടയാന്‍ നല്ലൊരു മരുന്നാണെന്ന് പറയാം. മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച പാനീയമാണ് തേങ്ങാപ്പാല്‍ എന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പശുവിന്‍പാലിനേക്കാള്‍ നല്ലതാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ പെട്ടെന്ന് ദഹിക്കുമെന്നാണ് പറയുന്നത്. തേങ്ങാപ്പാലില്‍ വൈറ്റമിന്‍ സി, ലോറിക് ആസിഡ് എന്നിവ ധാരാളമുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.