തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇതിനായുള്ള നയരേഖയിലധിഷ്ഠിതമായ കര്‍മപദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നയരേഖ പുറത്തിറക്കി കര്‍മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. പരിസ്ഥിതി പുനഃസ്ഥാപന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് “വൃക്ഷസമൃദ്ധി’ എന്ന പേരിലുള്ള പദ്ധതിക്കും തുടക്കമാവുകയാണ്.
വനംവകുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണ വിഭാഗം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പങ്കാളിത്തത്തോടെ ജനകീയമായി നടപ്പാക്കുന്ന പദ്ധതിയാണിത് . 47 ലക്ഷം വൃക്ഷത്തൈകള്‍ നട്ട് തുടര്‍പരിപാലനം ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയില്‍ വിവിധ ഇനം ജീവി വര്‍ഗങ്ങളുടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിപത്ത് നേരിടുന്നതിന് കാലോചിതമായ നടപടികള്‍ അനിവാര്യമാണ്. അതിന്റെ ഭാഗമായി വനസംരക്ഷണത്തോടൊപ്പം ജീവിവര്‍ഗങ്ങളുടെ തനത് ആവാസവ്യവസ്ഥകള്‍ പരിപാലിച്ചുകൊണ്ടുള്ള ഹരിത വല്ക്കരണപ്രവര്ത്തനങ്ങള് സര്‍ക്കാര്‍ ഉറപ്പാക്കും.
വനാതിര്‍ത്തിക്ക് പുറത്തുള്ള വൃക്ഷവല്‍ക്കരണം, നഗരവനം, വിദ്യാവനം, തുടങ്ങിയ പദ്ധതികള്‍ അതിന്റെ ഭാഗമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി സംസ്ഥാനത്തിന്റെ വനാവരണം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
പി സി ജോർജിന് ജാമ്യം.
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി