Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നവാബ് മാലിക്കിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 4 വരെ നീട്ടി.

മുംബൈ .കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിന്റെ ജുഡീഷ്യല്‍ കസ്റ്റഡി പ്രത്യേക കോടതി ഏപ്രില്‍ നാലു വരെ നീട്ടി.

ജസ്റ്റിസ് ആര്‍.എന്‍ റൊകഡെയാണ് കസ്റ്റഡി കാലാവവധി നീട്ടി കൊണ്ട് ഉത്തരവിട്ടത്. ഇതോടൊപ്പം ജയിലില്‍ കിടക്കയും കസേരയും ഉപയോഗിക്കുന്നതിന് നവാബ് മാലിക്കിനെ കോടതി അനുവദിച്ചു.

ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ ഫെബ്രുവരി 23നാണ് മാലിക്കിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച്‌ 7 വരെ ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്ന മാലിക്കിനെ പിന്നീട് മാര്‍ച്ച്‌ 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.