Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

സി​പി​എം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല – ത​രൂ​ര്‍.

ന്യൂ​ഡ​ല്‍​ഹി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി.
ഇ​ക്കാ​ര്യം സി​പി​എ​മ്മി​നെ അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ശ​ശി ത​രൂ​രി​നും കെ.​വി. തോ​മ​സി​നും എ​ഐ​സി​സി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. കെ​പി​സി​സി നി​ല​പാ​ട് എ​ഐ​സി​സി നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

നേ​താ​ക്ക​ള്‍ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. വി​ല​ക്ക് ലം​ഘി​ച്ച്‌ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

അ​തേ​സ​മ​യം, സെ​മി​നാ​റി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ച്ച​ത് ഡ​ല്‍​ഹി​യി​ല്‍ നി​ന്നാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​മാ​യി ആ​ലോ​ചി​ച്ച്‌ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ത​രൂ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്.