ഡിജിറ്റല്‍ ഇന്ത്യ (Digital India) സംരംഭത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സേവനമാണ് ഡിജിലോക്കര്‍ (DigiLocker).
രാജ്യത്തെ പൗരന്മാര്ക്ക് അവരുടെ പ്രധാനപ്പെട്ടതും ഔദ്യോഗികവുമായ രേഖകള്‍ (Documents) ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം ഡിജിലോക്കര്‍ ലഭ്യമാക്കുന്നു. ഡിജിലോക്കറിന്റെ വരവോടെ എല്ലായിടത്തും പേപ്പര്‍ രൂപത്തില്‍ രേഖകള്‍ കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതായി.
എല്ലാവരും എവിടെ പോയാലും കൈവശം വെയ്ക്കേണ്ട ഏറ്റവും സാധാരണമായ രേഖകളില്‍ ഒന്നാണ് ഡ്രൈവിങ് ലൈസന്‍സ്. എന്നിരുന്നാലും, ചില സമയങ്ങളില്‍, ചില കാരണങ്ങളാല്‍ ഇതിന് സാധിക്കാതെ വന്നേക്കാം. വാഹന പരിശോധനയുടെ സമയത്ത് നിങ്ങളുടെ കൈവശം ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വന്നാല്‍ നിങ്ങള്‍ കനത്ത പിഴ നല്‍കേണ്ടി വരും. ഡിജിലോക്കറിലൂടെ ഈ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താന്‍ കഴിയും. ഡിജിലോക്കറില്‍ നിങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകള്‍ സൂക്ഷിക്കാന്‍ കഴിയും.
നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ഡിജിലോക്കറില്‍ എങ്ങനെ സൂക്ഷിക്കാന്‍ കഴിയും?
നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ഡിജിലോക്കറില്‍ ഉള്‍പ്പെടുത്തുന്നതിന് ആദ്യം ഡിജിലോക്കറിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.digilocker.gov.in സന്ദര്‍ശിക്കുക. തുടര്‍ന്ന് ഇതില്‍ നിങ്ങളുടെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിക്കും. അത് നല്കി കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് അക്കൗണ്ടിനായി ഒരു യൂസര്‍നെയിമും പാസ്വേര്ഡും ഉണ്ടാക്കാം. തുടര്‍ന്ന് നിങ്ങള്‍ ഒരു എംപിഐഎന്‍ (MPIN) കൂടി സജ്ജീകരിക്കണം, ഇത് അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടെന്ന് രേഖകള്‍ തുറക്കുന്നതിന് സഹായിക്കും.
അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞാല്‍ പിന്നീട് ചെയ്യേണ്ടത് നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഈ ഡിജിലോക്കര്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്യുക എന്നതാണ്. പിന്നീട്, നിങ്ങള്‍ക്ക് ആപ്പിലെ ‘പുള്‍ പാര്‍ട്ണേഴ്സ് ഡോക്യുമെന്റ് (Pull Partner’s Document)’ എന്ന വിഭാഗത്തിലേക്ക് എത്താന്‍ കഴിയും. ഇതില്‍ നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ നമ്ബര്‍ പൂരിപ്പിക്കുക. അപ്പോള്‍ ഡിജിലോക്കറില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാകും. ‘പുള്‍ ഡോക്യുമെന്റ് (Pull Document)’ തിരഞ്ഞെടുത്തതിന് ശേഷം നിങ്ങള്‍ പ്രസ്തുത രേഖ അനുവദിക്കുന്ന പാര്‍ട്ണറെ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും അത് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയമാണ്.
ഡോക്യുമെന്റ് ടൈപ്പ് (Document Type) എന്നതില്‍ നിന്നും ഡ്രൈവിങ് ലൈസന്‍സ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പേരും വിലാസവും ഉള്‍പ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാല്‍ തിരഞ്ഞെടുത്ത പാര്‍ട്ണറില്‍ നിന്ന് ഡോക്യുമെന്റുകള്‍ ലഭ്യമാക്കി അത് ആപ്പില്‍ സൂക്ഷിക്കും. ഓരോ ആപ്പ് ഉപയോക്താവിനും അവരുടെ ഡോക്യുമെന്റുകള്‍ സൂക്ഷിക്കുന്നതിന് 1 ജിബി സ്പേസ് ആണ് അനുവദിച്ചിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും ഇപ്പോള്‍ ഡിജിലോക്കറിന് വേണ്ടിയുള്ള രേഖകള്‍ ചേര്‍ക്കാനും സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്കായി അത് ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഇന്ത്യൻ വിപണിയെ പിടിക്കാൻ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ജിയോഫോണ്‍ നെക്സ്റ്റ് നവംബര്‍ 4 ന് എത്തുന്നു.
ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രം
ട്രെന്‍ഡ് ആവുന്ന ടൂണ്‍ ആപ്പ്
ചൊവ്വയിലും ചൈന
രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയുമായി ഫേസ് ബുക്ക്
ആപ്പിളിന്റെ ഐ ഫോണ്‍ 12 മായി മത്സരിക്കാന്‍ വരുന്നു സാംസങ് ഗാലക്സി എസ് 21 സീരീസ്
‘സായ്’: സൈനികര്‍ക്ക് മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം
MT-09 സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിളുമായി യമഹ