തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ പാല് വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ പാല് വില വര്‍ധിപ്പിച്ചാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിലകുറഞ്ഞ പാല് കേരളത്തിലേക്ക് ഒഴുകിയെത്തും. ഇത് കേരളത്തിലെ ക്ഷീരകര്‍ഷകരെ സാരമായി ബാധിക്കും. ക്ഷീര കര്‍ഷകര്‍ കൂടി ആവശ്യപ്പെട്ടതനുസരിച്ച് പാലിന് വില വര്‍ധിപ്പിക്കുന്നതിന് പകരം കാലിത്തീറ്റയുടെ വില നിയന്ത്രിക്കാനും കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കള്‍ ഉത്പാദിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലിത്തീറ്റ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കിസാന്‍ റെയില്‍ പദ്ധതി പ്രകാരം കേരളത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്തെ ആഘാതങ്ങളെ അതിജീവിക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് സാധിച്ചു. കോവിഡ് കാലത്ത് സംഭരിക്കാനാവാതെ അധികം വന്ന പാല് ഒഴുക്കിക്കളയേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ 59 കോടി രൂപ ചെലവില്‍ കേരളത്തിലെ ആദ്യ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് മലപ്പുറത്ത് ആരംഭിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ കന്നുകാലികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കൂടുതല്‍ ഷെഡുകള്‍ നിര്‍മ്മിക്കും. കന്നുകാലികള്‍ക്ക് ആവശ്യമായ പച്ചപ്പുല്ല് വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് 16,000 രൂപയുടെ സബ്സിഡി അനുവദിക്കും. രാത്രികാലങ്ങളില്‍ വെറ്റിനറി ആശുപത്രി, ആംബുലന്‍സ് എന്നിവയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ബ്ലോക്ക് അടിസ്ഥാനത്തില്‍ ടെലി വെറ്റിനറി യൂണിറ്റുകള്‍ ആരംഭിക്കും. കുളമ്പുരോഗ വാക്സിനേഷന്, കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് എന്നിവ വ്യാപിപ്പിച്ചത് കര്‍ഷകര്‍ക്ക് ഏറെ സഹായകമായെന്നും മന്ത്രി പറഞ്ഞു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി രൂപീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം
സ്വര്‍ണവില 39,440 രൂപയായി
4,300 കോടി രൂപയുടെ രുചി സോയ എഫ്പിഒ മാർച്ച് 24ന് തുറക്കും. 615-650 രൂപയാണ് വില.
അമൂല്‍ പാലിന് വില കൂട്ടി
ഇൽകർ ഐസി എയർ ഇന്ത്യയെ നയിക്കും.
ഭാരതി എയര്‍ടെലില്‍ വൻ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിള്‍ ; ലക്ഷ്യം ഇന്ത്യയിലെ 5ജി .
ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടല്‍ മാന്ഡറിന് ഓറിയന്റല്‍ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തു.
കേരളത്തിൻ്റെ തലസ്ഥാന മാൾ ആകാൻ ‘ലുലു മാൾ’
പച്ചക്കറി വില വർദ്ധനവ് നിയന്ത്രണ വിധേയമാക്കാൻ ഊർജ്ജിത ഇടപെടലിന് നിർദ്ദേശം നൽകി കൃഷിമന്ത്രി
പാതിറ്റാണ്ടിൻറെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; റാപ്പിഡ് മോഡലിൻറെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി സ്കോഡ .
ഫ്ലിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ ഒക്ടോബര്‍ 17 ന് ആരംഭിക്കും.