കൊച്ചി∙ പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ വയ്ക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നീക്കത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രമം ഉത്തരവ് മറികടക്കാനെന്ന് കോടതി വിലയിരുത്തി. കോടതി ഇടപെട്ടതോടെ കൊച്ചിയുടെ മുഖച്ഛായ തന്നെ മാറിയെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിരീക്ഷിച്ചു.
സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ചു സംസ്ഥാനത്തെ പാതയോരങ്ങളിൽ മാർഗതടസ്സമുണ്ടാക്കാതെ, ബന്ധപ്പെട്ടവരുടെ അനുമതിയോടെ താൽക്കാലികമായി കൊടിതോരണങ്ങൾ കെട്ടാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. ഗതാഗതത്തിനും കാൽനടയ്ക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത്. രാഷ്ട്രീയപ്പാർട്ടികൾക്കും മത–സമുദായ–സാംസ്കാരിക സംഘടനകൾക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്നും തീരുമാനിച്ചു.
സംസ്ഥാനത്തെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി സർവകക്ഷിയോഗം ചേർന്നത്. യോഗ തീരുമാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഇക്കാര്യം അറിയിച്ചതിനു പിന്നാലെയാണ് കോടതി സർക്കാർ നീക്കത്തെ വിമർശിച്ചത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.