Agriculture

Entertainment

December 3, 2022

BHARATH NEWS

Latest News and Stories

സ്വകാര്യ ബസ് സമരം: കെഎസ്‌ആര്‍ടിസി വ്യാഴാഴ്ച അധിക സര്‍വ്വീസ് നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നേരിടാന്‍ വ്യാഴാഴ്ച അധികസര്‍വ്വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി.

സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തുടങ്ങും. ബസ് സമരം ഫലപ്രദമായി നേരിടാനാണ് കൂടുതല്‍ സര്‍വ്വീസ് നടത്താന്‍ കെഎസ്‌ആര്‍ടിസി എം ഡി നിര്‍ദ്ദേശം നല്‍കിയത്.

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ നേരിടുമെന്നും നിരക്ക് വര്‍ദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാര്‍ജ് വര്‍ദ്ധനവ് ചര്‍ച്ചയായില്ല.