കീവ്: ചെര്‍ണോബില്‍ ആണവനിലയത്തില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലബോറട്ടറി തകര്‍ത്ത് റഷ്യന്‍ സൈന്യം.
യുക്രെയ്ന് സ്റ്റേറ്റ് ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമാണ് ലാബില്‍ ഉള്ളതെന്നും ഏജന്‍സി അറിയിച്ചു. റേഡിയേഷന് പുറത്ത് വിടാന്‍ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്ബിളുകളാണ് ശത്രുവിന്റെ കൈയില്‍ എത്തിയിരിക്കുന്നതെന്നും യുക്രെയ്ന് സ്റ്റേറ്റ് ഏജന്‍സി വ്യക്തമാക്കി.
റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ സൈന്യം ചെര്‍ണോബില്‍ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷന് അളക്കുന്ന സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചതായി യുക്രെയ്ന്റെ ന്യൂക്ലിയര്‍ റെഗുലേറ്ററി ഏജന്‍സി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇപ്പോള്‍ റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിന് നിര്‍മ്മിച്ച ചെര്‍ണോബിലിലെ പുതിയ ലാബാണ് റഷ്യ തകര്‍ത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.
യുറോപ്യന്‍ കമ്മീഷന്റെ പിന്തുണയോടെ 2015ല്‍ ആറ് ദശലക്ഷം യൂറോ ചെലവഴിച്ചാണ് ലബോറട്ടറി വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയത്. 1986ല്‍ ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിന് ശേഷമാണ് ലാബ് പുനര്‍നിര്‍മ്മിച്ചതെന്നും സ്റ്റേറ്റ് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ

നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.