തിരുവനന്തപുരം: പീക്ക് അവറില്‍ വൈദ്യുതി ലാഭിക്കണമെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ആവശ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടി. പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാനായാല്‍ 20 രൂപ കൊടുത്തു വാങ്ങുന്ന വൈദ്യുതിയില്‍ വലിയൊരു കുറവു വരുത്താനാകുമെന്നും കൂടുതല്‍ ആളുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കാനുമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ജില്ലയിലെ പന്തലക്കോട് 110 കെ.വി സബ്സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജലവൈദ്യുത പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. 24 മെഗാവാട്ട് ശേഷിയുള്ള പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി അടുത്ത മാസം കമ്മീഷന് ചെയ്യും. കൂടാതെ 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാര്‍, 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍, 24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താന്‍ കെട്ട് എന്നീ പദ്ധതികളും ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിലവില്‍ പീക്ക് അവറില്‍ ആവശ്യമായി വരുന്ന വൈദ്യുതിയുടെ കുറവ് വലിയൊരളവു വരെ പരിഹരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ വൈദ്യുത രംഗത്ത് കൂടുതല്‍ മുന്നോട്ടുപോകാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ പറഞ്ഞു.
പ്രസരണ ശൃംഖലയിലെ വിവിധ സ്രോതസുകളിലേക്ക് നിലവിലുള്ള മറ്റ് സബ്സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഉയര്‍ന്ന വോള്ട്ടതകളിലുണ്ടാകുന്ന വൈദ്യുതി തടസം ഇല്ലാതാക്കുകയാണ് പന്തലക്കോട് സ്വിച്ചിംഗ് സബ്സ്റ്റേഷന്റെ പ്രധാനലക്ഷ്യം. വെമ്പായം, പോത്തന്‍കോട്, കരകുളം പഞ്ചായത്തുകളിലേയും തിരുവനന്തപുരം കോര്പ്പറേഷന് കീഴിലുള്ള ചില പ്രദേശങ്ങളിലേയും ഏകദേശം 27,000 ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കാനാകും. ഇതിനായി 12.5 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി ട്രാന്‍സ്ഫോര്‍മറുകളും അനുബന്ധമായ 11 കെ.വി ഫീഡറുകളും സബ്സ്റ്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
22.18 കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതിക്കായി 12 വ്യക്തികളില്‍ നിന്നായി 140.83 ആര് ഭൂമി 5.44 കോടി രൂപയ്ക്ക് കെ. എസ്. ഇ. ബി സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമി ആവശ്യനുസരണം നിരപ്പാക്കി സബ്സ്റ്റേഷന് വേണ്ട കണ്ട്രോള് റൂം, യാര്‍ഡ്, ടവര്‍, ചുറ്റുമതില്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 2023 ഒക്ടോബര്‍ മാസത്തോടെ പദ്ധതി പൂര്‍ത്തിയാകും.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
പി സി ജോർജിന് ജാമ്യം.
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി