തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പശുക്കൾക്ക് ഇൻഷുറൻസ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീരകർഷകർക്കുള്ള ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനായി ക്ഷീരവികസന വകുപ്പും കൃഷിവകുപ്പും കേരള ഫീഡ്സും സംയുക്തമായി കാർഷിക പദ്ധതി ആവിഷ്കരിക്കും. ഇതിലൂടെ കാലിത്തീറ്റ നിർമാണത്തിനാവശ്യമായ ചേരുവകൾ സംസ്ഥാനത്തുതന്നെ കൃഷിചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ക്ഷീരമേഖലയിൽ സ്ത്രീ സംരംഭകരുടെ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും കുടുംബശ്രീയുടെ കീഴിൽ പാലുൽപ്പന്നങ്ങളുടെ നിർമാണത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദനവും സംഭരണവും നടത്തിയ കർഷകരെയും ക്ഷീര സംഘങ്ങളെയും മന്ത്രി ആദരിച്ചു. സംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന സെമിനാർ, വിവിധ ഇനം കന്നുകാലികളുടെ പ്രദർശനം, കാലിത്തീറ്റ, മരുന്നുകൾ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി
‘ഞങ്ങളും കൃഷിയിലേക്ക് ‘ഓരോ വ്യക്തിയുടെയും ആരോഗ്യസംരക്ഷണത്തിന് വേണ്ടി: മന്ത്രി പി. പ്രസാദ്
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളിലായി 15 ഏക്കറില്‍ റംബൂട്ടാന് കൃഷി
ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം
‘ഞങ്ങളും കൃഷിയിലേക്ക്’ മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരണം: മന്ത്രി പി. പ്രസാദ്