തിരുവനന്തപുരം: സംസ്ഥാനത്തെ അഴീക്കൽ, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ ബന്ധപ്പിച്ച് തീരദേശ കപ്പൽ സർവീസ് നടത്തുന്ന കമ്പനി ഈ മേഖലയിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ‘ജെ.എം ബക്സി ഗ്രൂപ്പ്’ സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് സർവ്വീസ് ഏറ്റെടുത്തത്. ഇതിനു വേണ്ടി സർക്കാർ പ്രത്യേക ഇൻസെന്റീവ് സ്കീം ഏർപ്പെടുത്തുകയുണ്ടായി. രാജ്യത്ത് ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ചിച്ച് സർവ്വീസ് നടത്തുന്ന കപ്പലുകൾക്ക് കേരളത്തിൽ മാത്രമാണ് ഇൻസെന്റീവ് നൽകുന്നത്. സംസ്ഥാനത്തെ ഉയർന്ന കൈകാര്യചെലവും റിട്ടേൺ കാർഗോയുടെ അഭാവവും പരിഗണിച്ചാണ് ഇൻസെന്റീവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.
കപ്പൽ ഇതുവരെ 3021 കണ്ടെയ്നറുകൾ ബേപ്പൂരിലേക്കും തിരിച്ചും കൊണ്ടുവന്നു. ഇൻസെന്റീവ് ഇനത്തിൽ ഇതുവരെ കമ്പനിക്ക് 1.56 കോടി രൂപ വിതരണം ചെയ്തു. ഇനി 71 ലക്ഷം രൂപകൂടി നൽകാനുണ്ട്. നിശ്ചിത ബജറ്റ് ശീർഷകത്തിൽ വകയിരുത്തിയ തുക തികയാതിരുന്നതിനാലാണ് നൽകാൻ കഴിയാതിരുന്നത്. മറ്റു ശീർഷകത്തിൽ നിന്ന് വകമാറ്റി തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ സാമ്പത്തിക ആസൂത്രണകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ആവശ്യമെങ്കിൽ കേരള മാരിടൈം ബോർഡിന്റെ ജനറൽ ഫണ്ടിൽ നിന്ന് തുക അനുവദിച്ചു നൽകാൻ നിർദ്ദേശം നൽകും. അഴീക്കൽ തുറമുഖത്തേക്ക് ഇതുവരെ കപ്പൽ 11 സർവ്വീസുകൾ നടത്തി. 26 ലക്ഷം രൂപ ഇൻസെന്റീവായി നൽകി. കൊല്ലത്തേക്ക് 47 കണ്ടെയ്നറുകൾ കൊണ്ടുവന്നു. 79 ലക്ഷം രൂപ ഇൻസെന്റീവായി നൽകി. ഇൻസെന്റീവ് ഇനത്തിൽ കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഒരു തുകയും കപ്പൽ കമ്പനിക്ക് നൽകാനില്ലെന്ന് മന്ത്രി അറിയിച്ചു.
ഇപ്പോൾ സർവീസ് നടത്തുന്ന കപ്പലിന്റെ അറ്റകുറ്റ പണികൾക്കായാണ് താത്ക്കാലികമായി സർവീസ് നിർത്തിവെച്ചിട്ടുള്ളതെന്നാണ് കപ്പൽ കമ്പനി അറിയിച്ചത്. നിലവിൽ സർവ്വീസ് നടത്തുന്ന CH-8 എന്ന കപ്പലിന് പകരം കൂടുതൽ ക്ഷമതയുള്ള CH-7 എന്ന കപ്പൽ കൂടി കേരളത്തിൽ സർവ്വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏപ്രിൽ അവസാന വാരത്തോടെ രണ്ടാമത്തെ കപ്പൽ സർവ്വീസും ആരംഭിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ ആവശ്യമായ ആഴം നിലനിർത്തുന്നതിനുള്ള ഡ്രഡ്ജിംഗ് നടത്തുന്നതിന് സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. നടപടി ക്രമങ്ങൾ പാലിച്ച് ഡ്രഡ്ജിംഗ് ഉടൻ പൂർത്തിയാക്കും. മാരിടൈം ബോർഡിന്റെ കാലാവധി നിജപ്പെടുത്തിക്കൊണ്ട് സർക്കാർ ഓഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന മാരിടൈം ബോർഡ് രൂപീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. ചെറുകിട തുറമുഖ മേഖലയിൽ പുതിയ പ്രൊജക്ടുകൾ ഏറ്റെടുക്കുന്നതിന് തുറമുഖവകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു ഇൻവെസ്റ്റേഴ്സ് മീറ്റ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി
സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു