Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഏപ്രിലില്‍ വേനല്‍ മഴ കൂടും; ചൂട് കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലിമീറ്ററാണ്. മാര്‍ച്ച് മാസത്തില്‍ 45 ശതമാനം അധികം വേനല്‍ മഴ ലഭിച്ചു.

പകല്‍ സമയങ്ങളില്‍ പൊതുവെ സാധാരണയെക്കാള്‍ കുറവ് താപനില അനുഭവപ്പെടാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.