Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ആകാശത്ത് ദുരൂഹതയുണർത്തുന്ന വെളിച്ചം

മുംബൈ: മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമായി ആകാശത്ത് ദുരൂഹതയുണർത്തുന്ന വെളിച്ചം കണ്ടതായി റിപ്പോർട്ടുകൾ. ഉൽക്കാവർഷമായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലും മധ്യപ്രദേശിലെ ജബുവാ, ബർവാനി ജില്ലകളിലുമാണ് വെളിച്ചം കണ്ടത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എന്നാൽ, 2021 ഫെബ്രുവരിയിൽ വിക്ഷേപിച്ച ചൈനീസ് റോക്കറ്റിന്റെ ഭാഗമാണിതെന്നാണ് സെന്റർ ഫോർ ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്ഡവൽ അഭിപ്രായപ്പെടുന്നത്. അതേസമയം, ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഉപഗ്രഹം ആകസ്മികമായി ഭൂമിയുടെ അന്തരീക്ഷത്തിൽ പതിച്ചതാകാം എന്നാണ് ഇതെന്നാണ് നാഗ്പൂരിലെ സ്‌കൈവാച്ച് ഗ്രൂപ്പ് പ്രസിഡന്റ് സുരേഷ് ചോപഡെയുടെ അഭിപ്രായം.

ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേയ്‌ക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ. സെക്കൻഡിൽ 11 മുതൽ 70 കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയിടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ, വായുവുമായുള്ള ഘർഷണം മൂലം ചൂടു പിടിക്കുന്നു. സാധാരണ ഗതിയിൽ ഇവ അന്തരീക്ഷത്തിൽ തന്നെ കത്തി തീരും. ഏതാനു സെക്കൻഡുകൾ കൊണ്ടാണ് ഇവ കത്തി തീരുന്നത്. അതിനാൽ തന്നെ ആകാശത്ത് നിന്നും ഇവ പെട്ടെന്ന് അപ്രത്യക്ഷമാകും.