Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കറുപ്പ് ഉൽപ്പാദനത്തിന് നിരോധനവുമായി താലിബാൻ

കാബൂള്‍: അഫ്ഗാനില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കൃഷിയും നിരോധിച്ച്‌ താലിബാന്‍. താലിബാന്‍ പരമോന്നത നേതാവ് ഹൈബതുല്ലാ അഖുന്ദ്‌സാദയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. മയക്കുമരുന്ന് ഉല്‍പ്പാദനം ഈ നിമിഷം മുതല്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്ന് താലിബാന്‍ നേതാവ് ഹൈബത്തുല്ല അഖുന്തസാദ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. എത്രയും വേഗം കറുപ്പ് കൃഷി പൂര്‍ണമായും നശിപ്പിക്കണം. ശരീഅ നിയമം പ്രകാരമായിരിക്കും ശിക്ഷ വിധിക്കുകയെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.

ഉല്‍പ്പാദനം, ഉപയോഗം, മറ്റൊരിടത്തേക്ക് എത്തിക്കല്‍ തുടങ്ങി മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിരോധിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും മയക്കുമരുന്നുകളും ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനില്‍ അധികാരമേറ്റതു തൊട്ട് രാജ്യത്തെ മയക്കുമരുന്ന് ഉല്‍പാദനം നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാണ്.