Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ഏപ്രില്‍ എട്ട് വരെ ഇടിമിന്നലോടുകൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ എട്ട് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഏപ്രില്‍ ആറോടുകൂടി തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കാമെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.