തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്തമാക്കാൻ എല്ലാ കളക്ടർമാർക്കും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റ് അവശ്യ സാധനങ്ങളുടേയും വില വർദ്ധന തടയുന്നതിന് കളക്ടർമാരുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസിന്റേയും ലീഗൽ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്പെഷ്യൽ സ്ക്വാഡ് ഓരോ ജില്ലയിലേയും കടകൾ പരിശോധിക്കും. വ്യാപാരി സംഘടനകളുടെ ജില്ലാതല യോഗം ചേരുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള കൂടിയാലോചന നടത്താനും മന്ത്രി നിർദേശിച്ചു.
വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അവശ്യ സാധന വിലനിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. വിലക്കയറ്റം ചർച്ചചെയ്യുന്നതിനായി ജില്ലാ കളക്ടർമാരുടേയും, സിവിൽ സപ്ലൈസ് വകുപ്പിലേ ഉന്നത ഉദ്യോഗസ്ഥരുടേയും അവലോകന യോഗം മന്ത്രി വിളിച്ചു ചേർത്തു. തീയേറ്ററുകളിൽ കുപ്പി വെള്ളത്തിനും ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ക്വാഡ് ശക്തമാക്കുന്നതിനും ഹോട്ടലുകൾ, തീയേറ്ററുകൾ എന്നിവ ഉൾപ്പെടെ പരിശോധിക്കുന്നതിനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
പ്രമുഖ മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു.
രാഷ്ട്രപതി നാളെ കേരളത്തിലെത്തും.
കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .
സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തൽ; പ്രതിസന്ധിയിൽ സി പി എം.
ലൈഫ് കോഴ; ശിവ ശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു.
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.