Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം: മന്ത്രി പി. പ്രസാദ്

ആലപ്പുഴ: മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്‍ ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശുചിത്വ കേരളം വാക്കുകള്‍ക്കപ്പുറം പ്രവൃത്തിപഥത്തിലും എത്തണം. മാലിന്യങ്ങള്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇവ വലിച്ചെറിയുന്ന സംസ്‌കാരം ഇല്ലാതാക്കാം. കായലുകളിലും തോടുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി കൂടുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.