തിരുവനന്തപുരം: സർക്കാർ തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം മോശമാണെന്ന് വരുത്തിത്തീർക്കാൻ ചിലർ മനപൂർവം ശ്രമിക്കുന്നു. വ്യാജപ്രചാരണം നടത്തി ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല. വർഷങ്ങൾ കഴിഞ്ഞും തീർപ്പാകാത്ത കേസുകൾ തീർപ്പാക്കണമെന്നത് സർക്കാർ തീരുമാനമാണ്. ഈ കേസുകളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇ ഓഫീസ് സംവിധാനം നടപ്പിലാക്കും. സർക്കാർ തീരുമാനം നടപ്പിലാക്കാനാണ് ചീഫ് സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പിനെപ്പറ്റി വ്യാജപ്രചരണമാണ് നടക്കുന്നത്. ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ചുരുക്കം ചിലർ നടത്തുന്നത്. തീരുമാനിച്ച കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കും. ചീഫ് സെക്രട്ടറി ചർച്ച ചെയ്തത് അനേകം വർഷങ്ങളായി നടപടികൾ തീർപ്പാക്കാത്ത കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. 20 മുതൽ 30 വർഷങ്ങൾ വരെയുള്ള കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ചചെയ്തത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചാർജെടുത്തതിന് വളരെ വർഷങ്ങൾ മുമ്പുള്ള പഴയ കേസുകളാണ് അധികവും. പലതിലും കോടതിയലക്ഷ്യ നടപടികൾ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെയുണ്ടായി. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ വരാൻ പാടില്ല.
കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ലതുപോലെ കൈകാര്യം ചെയ്ത് കേസുകൾ വേഗത്തിൽ തീർപ്പാക്കാനും പരാതികൾ തീർപ്പാക്കാനും വേണ്ടിയാണ് ശ്രമിക്കുന്നത്. അത് സർക്കാർ തീരുമാനമാണ്. ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയിൽ കൊടുത്ത നിർദേശത്തിന്റ കൂടി അടിസ്ഥാനത്തിൽ ഇത് പരിഹരിക്കാനുള്ള നിർദേശങ്ങളാണ് ചീഫ് സെക്രട്ടറി നൽകിയത്.
തികച്ചും ആഭ്യന്തര കാര്യമായിരുന്നു ചർച്ച ചെയ്തിരുന്നത്. ആരോഗ്യ വകുപ്പിന്റെ പ്രവർത്തന അവലോകനമല്ല നടത്തിയത്. പ്രിൻസിപ്പൽ സെക്രട്ടറി വർഷങ്ങളായി പറഞ്ഞ കാര്യങ്ങൾ അന്നുമുതലേ നടപ്പാക്കാത്തതിനാലാകാം കർശന ഭാഷ ഉപയോഗിച്ചത്. ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ല എന്ന ശക്തമായ നിർദേശമാണ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയത്. അതിന് പകരം ആരോഗ്യ വകുപ്പ് മൊത്തത്തിൽ മോശമാണെന്ന് വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതൊരു അജൻഡയുടെ ഭാഗമാണ്. അങ്ങനെ പ്രചരണം നടത്തിയാലും തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കും. ആരോഗ്യ വകുപ്പിലെ 98 ശതമാനം ജീവനക്കാരും ആത്മാർത്ഥമായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ്. പക്ഷെ ഇത് നടപ്പിലാക്കാൻ ആഗ്രഹമില്ലാത്ത വളരെ ചുരുക്കം പേരാകാം ഇങ്ങനെയുള്ള പ്രചരണത്തിന് പിന്നിൽ. അതനുവദിക്കില്ല. സർക്കാർ തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി
സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു