Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കെ ​റെ​യിലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി: മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യാ​ണോ ക​ല്ലി​ടൽ?

കൊ​ച്ചി: കെ ​റെ​യി​ൽ പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി. നാ​ലു കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിർദേശിച്ചു. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യാ​ണോ ക​ല്ലി​ടു​ന്ന​ത്?, സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ടോ? സ്ഥാ​പി​ക്കു​ന്ന ക​ല്ലു​ക​ളു​ടെ വ​ലി​പ്പം നി​യ​മാ​നു​സൃ​ത​മാ​ണോ? പു​തു​ച്ചേ​രി​യി​ലൂ​ടെ റെ​യി​ൽ പോ​കു​ന്നു​ണ്ടോ? തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന തരത്തില്‍ പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്. ബലംപ്രയോഗിച്ച്‌ സ്വകാര്യ ഭൂമിയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. ഇത്തരത്തില്‍ കല്ലുകള്‍ സ്ഥാപിച്ചാല്‍ വായ്പ ലഭിക്കുന്നതിന് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലേയെന്നും വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലേ എന്നും കോടതി ചോദിച്ചു.

ഇക്കാര്യത്തില്‍ കെ റെയില്‍ എംഡി ഹൈക്കോടതിയില്‍ നേരത്തെ തന്നെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്നത് സര്‍വ്വേയുടെ ഭാഗമായുള്ള തുടര്‍നടപടികള്‍ മാത്രമാണ്.ഏതെങ്കിലും തരത്തില്‍ ഭൂമി ഏറ്റെടുത്ത് തുടങ്ങിയിട്ടില്ല. പൊലീസിനെ ഉപയോഗിക്കുന്നത് ജനങ്ങളെ ഭയപ്പെടുത്താനല്ല. ഉപകരണങ്ങള്‍, സര്‍വ്വേയ്ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ എന്നിവയുടെ സംരക്ഷണത്തിന് മാത്രമാണെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.