Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദി​ന് 32 വ​ര്‍​ഷം ത​ട​വ്.

ഇ​സ്ലാ​മാ​ബാ​ദ്: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദി​ന് 32 വ​ര്‍​ഷം ത​ട​വ്.
പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​വാ​ദ വി​രു​ദ്ധ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ര​ണ്ട് കേ​സു​ക​ളി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ശി​ക്ഷ. 3,40,000 പാ​ക്കി​സ്ഥാ​ന്‍ രൂ​പ പി​ഴ​യൊ​ടു​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ത​ട​വു​ശി​ക്ഷ​യ്ക്ക് പു​റ​മെ ഹാ​ഫി​സി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ കൗ​ണ്ട​ര്‍ ടെ​റ​റി​സം ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത 21/19, 90/21 കേ​സു​ക​ളി​ലാ​ണ് സ​യീ​ദ് ശി​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ത്തെ കേ​സി​ല്‍ 15.5 വ​ര്‍​ഷ​വും ര​ണ്ടാ​മ​ത്തേ​തി​ന് 16.5 വ​ര്‍​ഷ​വു​മാ​ണ് ഭീ​ക​ര​വാ​ദ വി​രു​ദ്ധ കോ​ട​തി ജ​ഡ്ജി ഇ​ജാ​സ് അ​ഹ​മ്മ​ദ് ഭു​ട്ട​ര്‍ ശി​ക്ഷ വി​ധി​ച്ച​ത്.

2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ 166 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​നു​ശേ​ഷം ഹാ​ഫി​സ് സെ​യ്ദി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഇ​ന്ത്യ ആ​ഗോ​ള​ത​ല​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.