Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് വേണ്ട: എല്ലാ ബാങ്കുകള്‍ക്കും ഉടന്‍ അനുമതി നല്‍കുമെന്ന് ആര്‍ബിഐ.

ന്യൂഡല്‍ഹി: കാര്‍ഡ് ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനൊരുങ്ങി ആര്‍ബിഐ.

യുപിഐ സംവിധാനം ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ചില ബാങ്കുകളില്‍ കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ നിലവിലുണ്ട്. ഇത് മറ്റെല്ലാ ബാങ്കുകളിലേക്കും വ്യാപിപ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

റിസര്‍ ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണവായ്പ നയപ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഡ് രഹിത പണം പിന്‍വലിക്കാന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എടിഎം വഴി കാര്‍ഡില്ലാതെ പണമെടുക്കുമ്ബോള്‍ യുപിഐ വഴി ഉപയോക്താവിന്റെ അംഗീകാരം ഉറപ്പാക്കും. ഇതുസംബന്ധിച്ച്‌ എന്‍പിസിഐ, എടിഎം നെറ്റ്വര്‍ക്കുകള്‍, ബാങ്കുകള്‍ എന്നിവയ്‌ക്ക് ഉടന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ആര്‍ബിഐ അറിയിച്ചു. ഇതുവഴി പണമിടപാടുകള്‍ വേഗത്തില്‍ നിര്‍വ്വഹിക്കാന്‍ സാധിക്കും. കൂടാതെ എടിഎം തട്ടിപ്പുകള്‍ തടയാനും ഇതുവഴി സാധിക്കുമെന്നുമാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.

ഉപഭോക്താവിന്റെ കൈവശം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബര്‍ ഉള്ള മൈബൈല്‍ ഫോണ്‍ ഉണ്ടായിരിക്കണം. മൊബൈല്‍ ബാങ്കിംഗ് ആപ് ഉപയോഗിച്ചും ഈ സേവനം സാധ്യമാക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രതിദിന ഇടപാടിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. 5,000 മുതല്‍ 20,000 രൂപ വരെയാണ് ഇങ്ങനെ പിന്‍വലിക്കാന്‍ അനുവദിക്കുന്നത്.