കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ച കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വിട്ട് നല്‍കും.
കളമശ്ശേരി മെഡിക്കല്‍ കോളേജിനാണ് മൃതദേഹം കൈമാറുന്നത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോസഫൈന് അന്തരിക്കുന്നത്.
ജോസഫൈന്റെ മൃതദേഹം ഇന്ന് രാത്രിയോടെ അങ്കമാലിയിലെത്തിക്കും. നാളെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലും സിഎസ്ഐ ഓഡിറ്റോറിയത്തിലും മൃതദേഹം പൊതു ദര്‍ശനത്തിന് വെയ്ക്കുന്നുണ്ട്. പൊതുദര്ശനമെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാകും മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുക. മൃതദേഹം വിട്ടുകൊടുക്കണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു.
എകെജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്ന ജോസഫൈന് ഇന്ന് ഒരു മണിയോടെയാണ് മരിക്കുന്നത്. മൃതദേഹം രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലെത്തിക്കും. മൃതദേഹത്തെ എം സ്വരാജിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ അനുഗമിക്കും. ജനാധിപത്യ മഹിള അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍, വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.1948 ല്‍ മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്ദലേന ദമ്ബതികളുടെ മകളായിട്ടാണ് ജോസഫൈന് ജനിച്ചത്. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്: മനു പി മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
പ്രമുഖ മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു.
രാഷ്ട്രപതി നാളെ കേരളത്തിലെത്തും.
കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .
സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തൽ; പ്രതിസന്ധിയിൽ സി പി എം.
ലൈഫ് കോഴ; ശിവ ശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു.
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.