Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കോവിഡ് പോയിട്ടില്ല ; രൂപങ്ങള്‍ മാറുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി.

ന്യൂഡല്‍ഹി : കോവിഡ്​ മഹാമാരിക്കെതിരെ ജാഗ്രത തുടരണമെന്ന്​ അഭ്യര്‍ഥിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഇതുവരെ പോയിട്ടില്ലെന്നും അത് നിരന്തരം രൂപങ്ങള്‍ മാറുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു എന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.ഗുജറാത്ത്​ ജുനഗഡിലെ ഉമിയ മാതാ ക്ഷേത്രസ്ഥാപക ദിന ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വെര്‍ച്വല്‍ പ്രസംഗത്തില്‍ സംസാരിക്കുകയിരുന്നു പ്രധാനമന്ത്രി.

കോവിഡ്​ മഹാമാരി ഒരു വലിസന്ധിയായിരുന്നു. പ്രതിസന്ധി അവസാനിച്ചുവെന്ന് ഇതുവരെ പറയാന്‍ ആയിട്ടില്ല. എപ്പോഴും പരിണമിക്കുന്ന രോഗമാണിത്​. കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ 185 കോടി ഡോസ്​ ​ നല്‍കി, ഇത് ലോകത്തെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഇത് സാധ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,054 പേര്‍ക്കാണ്​ പുതാതായി​ കോവിഡ്​ സ്ഥിരീകരിച്ചത്​. 0.25 ശതമാനമാണ്​ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. 1,258 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,02,454 ആയി. 98.76 ശതമാനമാണ്​ രോഗമുക്തി നിരക്ക്.