Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

സാമ്ബത്തിക പ്രതിസന്ധി; സര്‍ക്കാരിനെതിരേ നടത്തുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് മഹിന്ദ രജപക്സേ.

ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ നടത്തുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി മഹിന്ദ രജപക്സേ.

പ്രതിസന്ധികളെ മറികടക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണെന്നും പ്രതിഷേധം തുടരുന്ന ഓരോ നിമിഷവും രാജ്യത്തിന് നഷ്ടമുണ്ടാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ ആലോചിക്കുകയും അതുമായി മുന്നോട്ട് പോകുകയും ചെയ്യുമ്ബോള്‍ സമരങ്ങള്‍ ഒരു രീതിയിലും സഹായകരമല്ലെന്നും മഹിന്ദ രജപക്സേ പറഞ്ഞു. പ്രധാനമന്ത്രിയുടേയും അദ്ദേഹത്തിന്റെ സഹോദരനും പ്രസിഡന്റുമായ ഗോതബായ രജപക്സേയുടേയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ജനങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മഹിന്ദ രജപക്സേ മുന്നോട്ടുവന്നത്.